ഇല്ലാത്ത യൂനിവേഴ്‌സിറ്റികളുടെ പേരില്‍ ഓണ്‍ലൈന്‍ കോഴ്‌സ് തട്ടിപ്പ്; കുരുക്കില്‍ പെടുന്നത് ഏറെയും പ്രവാസികള്‍

Tuesday May 26th, 2015
2

Thattippu caseദോഹ: അമേരിക്ക, യു.കെ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ നിന്നും ഓണ്‍ലൈന്‍ ബിരുദം നല്‍കാമെന്ന പേരില്‍ വന്‍ തട്ടിപ്പ്. നിലവിലില്ലാത്ത സര്‍വകലാശാലകളുടെ പേരില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും വരെ വാഗ്ദാനം ചെയ്താണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വിലസുന്നത്.
വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. ഇത്തരത്തില്‍ സര്‍വകലാശാലകളുടെ ഏജന്റ് ചമഞ്ഞെത്തിയ വ്യക്തി ഖത്തറില്‍ താമസിക്കുന്ന ഒരു ഇന്ത്യക്കാരനെ രണ്ട് വര്‍ഷത്തോളം കബളിപ്പിച്ച് 23,000 ഡോളറാണ് തട്ടിയെടുത്തത്. ഖത്തറില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘമാണ് തന്നെ പറ്റിച്ചതെന്നും ഖത്തറിലെ മൊബൈല്‍ നമ്പറില്‍ നിന്നാണ് തനിക്ക് തുടരെ വിളികള്‍ വന്നതെന്നും ഇയാള്‍ പറയുന്നു. വളരെ സമര്‍ത്ഥമായിട്ടാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ആളുകളെ വലയിലാക്കുന്നത്. കോളേജില്‍ പോയി പഠിച്ച് മാന്യമായി ബിരുദം നേടാന്‍ ആഗ്രഹിക്കുന്നവരല്ല തങ്ങളെ സമീപിക്കുക എന്നതാണ് ഇത്തരം സംഘങ്ങള്‍ക്കു വളം വെക്കുന്നത്.
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ പഠിതാക്കളില്‍ നിന്നും പണം തട്ടിയെടുക്കുന്നതത്രെ. തുടക്കത്തില്‍ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുകയും കോഴ്‌സ് അവസാനിക്കാറാകുമ്പോള്‍ ഒരോ മുടന്തന്‍ ന്യായം പറഞ്ഞ് കൂടുതല്‍ പണം തട്ടുകയുമാണ് പതിവ്. കോഴ്‌സിനായി പഠിതാക്കള്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ലെന്നും എംബസിയുടെ സാക്ഷ്യപ്പെടുത്തലടക്കമുള്ള കാര്യങ്ങള്‍ക്ക് പണം ആവശ്യമാണെന്നും ഇല്ലെങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് നിയമനടപടി നേരിടേണ്ടി വരുമെന്നതടക്കമുള്ള ഭീഷണികളാണ് തട്ടിപ്പിനിരയായവര്‍ക്ക് ലഭിക്കുന്നത്. ഒമാന്‍, ജി.സി.സി, യു.എ.ഇ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണറിയുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/11011-educationa-fraud-pravasi">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം