‘ചുവന്ന ലൈറ്റും ബോര്‍ഡും കണ്ട് സര്‍ക്കാര്‍ കാറാണെന്ന് കരുതരുത്’- എം കെ മൂനീറിനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

Wednesday May 20th, 2015
2

Muneer Carതിരുവനന്തപുരം: സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ഉപയോഗിച്ചിരുന്നത് പാര്‍ട്ടി അംഗത്തിന്റെ കാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിമാര്‍ സ്വകാര്യ വ്യക്തികളുടെ കാര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേറ്റ് കാറാണെന്ന് തോന്നിപ്പിക്കുന്ന മന്ത്രിയുടെ വാഹനമിടിച്ച് അദ്ധ്യാപകന്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുകളില്‍ ചുവന്ന ലൈറ്റും ചുവന്ന ബോര്‍ഡും ഉണ്ടെന്ന് കരുതി സ്‌റ്റേറ്റ് കാറാണ് എന്ന് തെറ്റിദ്ധരിക്കരുത്. തിരുവനന്തപുരവും എറണാകുളവും ഒഴിച്ചാല്‍ മറ്റ് ഗസ്റ്റ് ഹൗസുകളില്‍ രണ്ടോ മൂന്നോ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വരുന്നത്. അത് തെറ്റല്ല മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവും. നിയമപരമായ തുടര്‍നടപടി ഇക്കാര്യത്തില്‍ ഉണ്ടാവും എന്നാണ് തനിക്ക് പറയാനുള്ളത്. അതില്‍ എല്ലാം ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10928-oomman-chandy-supported-muneer">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം