അഭിലാഷിന്റെ മരണം; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം

Thursday April 30th, 2015
2

Vettikonnu Murderകാസര്‍കോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിലാഷ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നതായി പരാതി. കേസ് അന്വേഷണം നിലച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് െ്രെകംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം പി എ മുഹമ്മദ് റിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അഭിലാഷിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം കുശാല്‍നഗറിലെ വെള്ളക്കെട്ടിന് സമീപത്തു നിന്നുമാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സഹപാഠികളായ രണ്ട് വിദ്യാര്‍ഥികളെ ലോക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അഭിലാഷിന്റെ കുടുംബം അതൃപ്തരാണ്. കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10596-abilash-murder-kasargod">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം