കേരള രാഷ്ട്രീയത്തില്‍ ചെറു പാര്‍ട്ടികളുടെ പ്രസക്തി

By PRIYA|Thursday April 30th, 2015
2

Kerala mapദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളിലുള്ള ചെറു പാര്‍ട്ടികളും മഴക്കാലത്ത് പൊടിയുന്ന ഈയാംപാറ്റകളെപ്പോലെയാണെന്ന ധാരണയാണ് മുന്നണി നേതാക്കള്‍ പരോക്ഷമായി പ്രകടിപ്പിക്കാറുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്നത് സംസ്ഥാനത്ത് പുതുമയുള്ള കാര്യമല്ല. കേരള കോണ്‍ഗ്രസുകള്‍ പിളരുകയും വളരുകയും പിന്നെയും പിളരുകയും ഒന്നിക്കുകയും ചെയ്ത് ഈ രാഷ്ട്രീയ പ്രതിഭാസം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കാറുള്ളത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലയിക്കുകയും പിന്നെ പിളരുകയും ദേശിയതലത്തില്‍ വീണ്ടും ലയിക്കുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം തിട്ടപ്പെടുത്താനാകാത്ത വിധത്തില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നുണ്ട്.
വലിയ പാര്‍ട്ടിയെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുകയും പിന്നെ ഭിന്നിച്ച് ഒരു ഭാഗം മറ്റൊന്നില്‍ ലയിക്കുകയും മറുഭാഗം അസ്ഥിപഞ്ചരമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ ലീഗ് പോലുള്ളവും കേരളത്തില്‍ സുലഭമാണ്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും ഇടമുണ്ടെന്നു തന്നെയാണ് കേരള രാഷ്ട്രീയഭൂമിക നല്‍കുന്ന സൂചന. 2009 ജൂണ്‍ മാസത്തില്‍ പിറവി കൊണ്ട സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന എസ്.ഡി.പി.ഐ, 2012-13 കാലങ്ങളില്‍ പിറവി കൊണ്ട വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ രണ്ട് പാര്‍ട്ടികളും പേരുപോലെ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി എന്തിനാണെന്ന് അണികളെയും നേതാക്കളെയും ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ അഖിലേന്ത്യാ പ്രസിഡന്റ് പോലും പാര്‍ട്ടി വിട്ടെന്ന ആഘാതത്തിലാണ് വെല്‍ഫയര്‍ പാര്‍ട്ടി. എന്നാലും കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശിങ്കാരമേളത്തിന്റെ അകമ്പടിയോടെ ജാഥ നടത്തുന്ന തിരക്കിലാണ് സംസ്ഥാന പ്രസിഡന്റ്. സി.പി.എമ്മിന്റെ വിശാല മനസ്‌കതയിലൂടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍, പി.ഡി.പി, വെല്‍ഫയര്‍ പാര്‍ട്ടികള്‍ക്ക് വല്ലതും കിട്ടുമെന്ന പ്രതീക്ഷയിലാണ് ത്രിമൂര്‍ത്തികള്‍. നാദാപുരം തൂണേരിയില്‍ സി.പി.എം നടത്തിയ അതിക്രമത്തിനെതിരെ കുറ്റകരമായ മൗനം പാലിച്ചതിലൂടെ വല്യേട്ടനോടുള്ള സ്‌നേഹം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഈ ത്രിമൂര്‍ത്തികളെന്നു വേണം അനുമാനിക്കാന്‍. മുന്നണി വിപൂലീകരിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനയില്‍ കണ്ണും നട്ടാണ് രണ്ടപതിറ്റാണ് കാത്തിരുന്ന ഐ.എന്‍.എല്‍ ഇനിയും കാത്തിരിക്കാമെന്നു തീരുമാനിച്ചിരിക്കുന്നത്.
മുന്നണി പ്രവേശനങ്ങളിലൊന്നും പ്രതീക്ഷകളര്‍പ്പിക്കാതെ സ്വന്തം മണ്ണ് ഉറപ്പിക്കുന്ന തിരക്കിലാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി. ഇരുമുന്നണികളുടെയും ജനദ്രോഹ നടപടികള്‍ പൊതുസമൂഹത്തോടു വിളിച്ചു പറഞ്ഞ് തങ്ങളുടേതായ ഇടം കണ്ടെത്തുകയാണ് എസ്.ഡി.പി.ഐ. പാര്‍ട്ടി നടത്തുന്ന പൊതുയോഗങ്ങളിലൊക്കെ പുതുതായി വരുന്ന അംഗങ്ങള്‍ക്കു സ്വീകരണം നല്‍കുന്നത് വളര്‍ച്ചയുടെ ഗ്രാഫ് മേലോട്ടാണ് എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധി സഭയും ഇക്കാര്യങ്ങള്‍ തന്നെയാണ് ചര്‍ച്ച ചെയ്തതും. ഭരണ മുന്നണിയുടെ ജനദ്രോഹ നടപടയില്‍ പ്രതിഷേധിക്കാനോ സമരം ചെയ്യാനോ മുതിരാതെ ഒത്തുതീര്‍പ്പ് സമരം നടത്തുന്ന ഇടത് മുന്നണിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചാണ് എസ്.ഡി.പി.ഐ ജനപ്രീതിയാര്‍ജ്ജിക്കുന്നത്. നാദാപുരത്ത് സി.പി.എം കാണിച്ച അതിക്രമങ്ങളുടെ കണക്ക് പറഞ്ഞ് സമരം നടത്തിയ പാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടിക്ക് ഏറെ ജനപ്രീതിയും ലഭിച്ചിട്ടുണ്ട്. അന്യായത്തിനെതിരെ ഏതു ദുര്‍ഘട നിമിഷത്തിലും സമരം ചെയ്യാന്‍ പറ്റുന്ന അച്ചടക്കമുള്ള അണികളെ വാര്‍ത്തെടുക്കുയാണ് പാര്‍്ട്ടിയുടെ ഇതംപ്രഥമമായ ലക്ഷ്യമെന്ന് നേതാക്കളുടെ വാക്കുകളില്‍ നിന്നു തന്നെ പ്രകടമാണ്. ഈ നിലപാടുകള്‍ വരും കാലങ്ങളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലടക്കം വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍.
ഡല്‍ഹിയില്‍ കോളിളക്കമുണ്ടാക്കിയ ആംആദ്മി പാര്‍ട്ടി കേരളത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആഭ്യന്തര ശൈഥില്യവും പാരവപ്പും മൂലം എത്രത്തോളം ഏല്‍ക്കുമെന്നത് കണ്ടറിയണം. എന്നാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.
ഏതായാലും വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചെറു പാര്‍ട്ടികളുടെ പ്രസക്തി വളരെ വലുതായിരിക്കും. ഓരോ കക്ഷികളും തങ്ങളുടെ സ്വാധീനമേഖലകള്‍ വിപുലീകരിക്കാനും ചുവടുറപ്പിക്കാനുമുള്ള തീവ്ര ശ്രമത്തിലാണിപ്പോഴുള്ളത്. ഇത് സാമ്പ്രദായിക പാര്‍ട്ടിക്കാര്‍ക്ക് ഏറെ അരോജകമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/10590-kerala-small-parties">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം