ഫോണ്‍ രതിയില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്നതായി റിപോര്‍ട്ട്

By Staff Reporter|Saturday April 11th, 2015
2

Phone sex fotoതിരുവനന്തപുരം: ഫോണ്‍, ചാറ്റ് സെക്‌സിലേര്‍പ്പെടുന്ന മലയാളികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നു സെക്‌സ് സര്‍വേ. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ കേരളത്തിലുടനീളം ഫോണ്‍സെക്‌സും ചാറ്റിംഗ് സെക്‌സും കുതിച്ചുയരുകയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ദാമ്പത്യജീവിതത്തേയും കുടുംബബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും താറുമാറാക്കാന്‍ പോന്നവിധത്തില്‍ ഒരു പ്രതിഭാസരൂപമായി (ഫിനോമിനന്‍) പരിണമിക്കുകയാണ് ഇത്തരം ലൈംഗികതയെന്ന് തിരുവനന്തപുരം മനോരോഗാശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ കെ ഗിരീഷ് അഭിപ്രായപ്പെട്ടു.

പത്തുവര്‍ഷം മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്താല്‍ ഫോണ്‍ സെക്‌സ് മൂലമുള്ള ദാമ്പത്യ, വ്യക്തിത്വ വൈകല്യ പ്രശ്‌നങ്ങളുമായി മനശാസ്ത്രജ്ഞനെ സമീപിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 25 ശതമാനത്തോളമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സമയം, ഫോണ്‍രതിയില്‍ ഏര്‍പ്പെടുന്നവരില്‍ ഏതാണ്ട് നൂറിലൊന്നു പേര്‍ മാത്രമേ വിദഗ്ധരുടെ സഹായം തേടി എത്തുന്നുള്ളൂ എന്നതു ഫോണ്‍ രതിയുടെ വ്യാപ്തിയാണ് ചൂണ്ടിക്കാണിക്കുന്നത്. സൈബര്‍സെക്‌സ്, സെക്‌സ് ചാറ്റിങ്, സെക്സ്റ്റിങ് (സെക്‌സ് എസ്.എം.എസ്) എന്നിവയുമായി താരതമ്യം ചെയ്തു നോക്കിയാല്‍ അവയെല്ലാം കൂട്ടിച്ചേര്‍ത്താലും ഫോണ്‍സെക്‌സില്‍ ഏര്‍പ്പെടുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയോളം വരും. ഇന്റര്‍നെറ്റ് സെക്‌സും സെക്‌സ് ചാറ്റിങ്ങുമൊക്കെ ഭൂരിഭാഗവും നഗരകേന്ദ്രീകൃതമാണെങ്കില്‍ നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ലാതെയാണ് ഫോണ്‍ രതി തഴച്ചുവളരുന്നത്.

ഫോണ്‍രതിയില്‍ സംതൃപ്തി തേടുമ്പോള്‍
2000നു ശേഷം കേരളത്തിലെ മൊബൈല്‍ഫോണ്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. മൊബൈലുകളുടെ എണ്ണത്തിലും മേന്മയിലുമുണ്ടായ വര്‍ധനവ് മൊബൈല്‍ ഫോണിനെ വീഡിയോയും ചിത്രങ്ങളും ഇന്റര്‍നെറ്റുമുള്‍പ്പെടുന്ന ലൈംഗികോത്തേജക ഉല്‍പന്നമായിക്കൂടി മാറാന്‍ കാരണമായി. ഇതൊക്കെ കൂടുതലും കൗമാരക്കാരും യുവാക്കളുമാണ് ആസ്വദിച്ചിരുന്നത്. പക്ഷേ, മൊബൈല്‍ ഫോണിലൂടെയുള്ള അശ്ലീല വര്‍ത്തമാനങ്ങളില്‍ സ്വയം നിര്‍വൃതി അടയുന്നവരില്‍ കൗമാരക്കാര്‍ മുതല്‍ വാര്‍ധക്യത്തോടടുക്കുന്നവര്‍ വരെയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
30നും 45നും ഇടയില്‍ പ്രായമുള്ളവരാണ് ഏതാണ്ട് 50 ശതമാനം പേരും. 15 കാരന്‍ യുവാവെന്ന വ്യാജേനയും മധ്യവയസ്‌ക 17കാരിയായും ശബ്ദാന്തരത്തിലൂടെ രതിവിവരണകേളികളിലേക്കു കടക്കുന്നതും വിരളമല്ല. തീര്‍ത്തും രഹസ്യസ്വഭാവം നിലനിര്‍ത്തി ഫോണിലൂടെയുള്ള ചൂടേറിയ സംഭാഷണങ്ങള്‍ പരസ്പരം രതിമൂര്‍ച്ഛയിലെത്തുന്നതുവരെ തുടരുകയാണ് രീതിയെന്ന് സര്‍വെയില്‍ പറയുന്നു. ഇത്തരം സംഭാഷണങ്ങളില്‍ 80 ശതമാനവും രാത്രിയില്‍, പ്രത്യേകിച്ച് അര്‍ധരാത്രിയോടെയാണു നടക്കുന്നത്. സമൂഹത്തിലെ ഏറ്റവും മാന്യന്മാരെന്നു നടിക്കുന്നവരില്‍ പോലും ഇത്തരത്തില്‍ രതിസുഖം കണ്ടെത്തുവാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ടെന്നും വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. തൊഴിലാളികളും കൂലിപ്പണിക്കാരും മുതല്‍ രാഷ്ട്രീയക്കാര്‍, സ്‌കൂള്‍വിദ്യാര്‍ഥികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ ഇതില്‍ രഹസ്യമായി ഏര്‍പ്പെടുന്നു. ഭാര്യ ഉറങ്ങിയതിനുശേഷം മുറിക്കു പുറത്തുപോയി പതിവായി ഫോണ്‍രതിയില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താക്കന്മാര്‍ ധാരാളം ഉണ്ടെന്നറിയുമ്പോള്‍ എത്ര ആഴത്തിലാണ് ഫോണ്‍രതി വേരോടിനില്‍ക്കുന്നതെന്നു മനസിലാകും.

സുരക്ഷിതമായി ലൈംഗികസുഖം ആസ്വദിക്കാനുള്ള ഈ മാര്‍ഗം പതിവാകുമ്പോള്‍ അതു വ്യക്തിവൈകല്യങ്ങളിലേക്കും ദാമ്പത്യജീവിതത്തിലെ ലൈംഗികതയിലെ താല്‍പര്യമില്ലായ്മയിലേക്കും നയിക്കുന്നതാണ് പലപ്പോഴും പ്രശ്‌നമായി മാറുന്നത്. തുടക്കത്തില്‍ കൗതുകവും തൃപ്തിയും ലഭിക്കുന്ന ഇത്തരം ലൈംഗികജീവിതം പെട്ടെന്നു തന്നെ അടിമത്തമനോഭാവം (അഡിക്ഷന്‍) വളര്‍ത്തുമെന്നും ഏതാണ്ടു 10 ശതമാനം പേര്‍ക്കും അതില്‍ നിന്നു വിട്ടുമാറാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. അതിരുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തുടങ്ങി പിന്നീട് നേരിട്ടുള്ള ലൈംഗികവേഴ്ചയിലേക്കു നീങ്ങുന്നവരുമുണ്ട്. ഇപ്പോള്‍ അവിഹിതബന്ധങ്ങളിലേക്കു നീങ്ങുന്ന പല സംഭവങ്ങളിലും ഫോണ്‍രതിയിലാണ് ആ ബന്ധം തുടങ്ങിയതെന്ന് മിക്കവരും സമ്മതിക്കാറുണ്ട്. പക്ഷേ ഫോണ്‍ രതിയില്‍ കാണുന്നത്രയും വര്‍ധനവ് അവിഹിത ബന്ധങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുന്‍കൈ പുരുഷനുമാത്രമല്ല

മറ്റാരും അറിയില്ലെന്നുറപ്പുള്ള ഫോണ്‍ രതിയില്‍ പുരുഷനൊപ്പം തന്നെ സ്ത്രീയും മുന്‍കൈയെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം സ്വദേശിയായ രാജീവിന്റെ (പേര് യഥാര്‍ഥമല്ല) അനുഭവം അതിലൊന്നുമാത്രം. പഠിക്കാന്‍ മിടുക്കനായ കിരണ്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് പത്താംക്ലാസ് ജയിച്ചത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മകന്റെ പഠന സൗകര്യത്തിനായി കുട്ടിയെ ഹോസ്റ്റലിലാക്കി. അത്യാവശ്യത്തിനുപയോഗിക്കാനായി വീട്ടുകാര്‍ ഒരു മൊബൈല്‍ ഫോണും നല്‍കി. കുറച്ചുമാസങ്ങള്‍ കഴിഞ്ഞ് ഒരു രാത്രിയില്‍ കിരണിന്റെ ഫോണില്‍ പരിചയമില്ലാത്ത നമ്പരില്‍ നിന്നും ഒരു കോള്‍ വന്നു. മറുതലക്കല്‍ ഒരു സ്ത്രീയാണ്. നമ്പര്‍ മാറിവിളിച്ചുപോയി എന്ന ക്ഷമാപണത്തോടെ അവര്‍ ഫോണ്‍വെച്ചു. അടുത്തദിവസം അര്‍ധരാത്രി കഴിഞ്ഞ് വീണ്ടും അതേ നമ്പരില്‍ നിന്നും ഫോണ്‍കോള്‍. കഴിഞ്ഞ ദിവസം വിളിച്ച ചേച്ചി തന്നെ. പക്ഷേ സംസാരം നീണ്ടുപോയി. താനിപ്പോള്‍ വസ്ത്രമഴിക്കുകയാണെന്നതില്‍ തുടങ്ങി അടിവസ്ത്രങ്ങളുടെ അളവും നിറവുമൊക്കെ വിവരിക്കുന്ന സംഭാഷണം കിരണിനും ഇഷ്ടപ്പെട്ടു. അവനും ക്രമേണ സ്വയം വിവരണങ്ങളിലേക്കു കടന്നു. കിരണിന്റെയും ആ ചേച്ചിയുടെയും ഫോണ്‍രതി അവിടെ തുടങ്ങുകയായിരുന്നു.

പ്ലസ് ടു പരീക്ഷയില്‍ കിരണ്‍ തോറ്റു
മകന് ഒന്നിലും ശ്രദ്ധയില്ല….പഠിക്കുന്നില്ല. ആഹാരത്തില്‍ പോലും താല്‍പര്യമില്ല. വീട്ടില്‍ വരാനിഷ്ടമില്ല.. എന്നൊക്കെയുള്ള പരാതിയുമായാണ് കിരണിനെയും കൊണ്ട് വീട്ടുകാര്‍ ഡോക്ടറെ കാണാനെത്തിയത്. ഓരോ രാത്രിയിലും നാലു സ്ത്രീകളുമായി ഇപ്പോള്‍ തനിക്ക് ഫോണില്‍ ബന്ധമുണ്ടെന്നും ഓരോരുത്തരുമായി ശരാശരി ഒന്നു രണ്ടു മണിക്കൂര്‍ സംസാരിക്കാറുണ്ടെന്നും ഉറക്കം തീരെ കുറവാണെന്നും അവന്‍ ഡോക്ടറോടു പറഞ്ഞു….ഈ സംഭവവിവരണം ഇവിടെ നിര്‍ത്താം.

ഇതോടൊപ്പം തന്നെയാണ് സെക്‌സ് ചാറ്റിംഗ് വഴിയുള്ള ലൈംഗികതയും. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി ജനപ്രിയ സോഷ്യല്‍ മീഡിയകള്‍ വഴി സെക്‌സ് ചാറ്റിംഗ് നടത്തുന്നവരുടെ എണ്ണത്തിലും ക്രമാധീതമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. പെണ്‍കുട്ടികളുടെ പേരിലുള്ള പ്രൊഫൈലുകള്‍ കാണുമ്പോള്‍ വെറുതെ ഒന്നു കൊത്തി നോക്കുകയാണ് ഇത്തരക്കാരുടെ രീതി. പ്രതികരണമുണ്ടായാല്‍ ചാറ്റിംഗ് തുടങ്ങും. ഇടവിട്ടുള്ള ചാറ്റിംഗ് പിന്നീട് ലൈംഗികച്ചുവയുള്ള മെസേജുകളിലേക്ക് നീങ്ങും. ഇതിലും പ്രതികരണമുണ്ടായാല്‍ അതിരുവിട്ട മെസേജുകളും ചിത്രങ്ങളുമായി നിര്‍ബാധം തുടരും. ഇത്തരത്തില്‍ തുടങ്ങുന്ന ബന്ധം പിന്നീട് നേരിട്ടുള്ള ലൈംഗികതയിലേക്കും എത്തിക്കാറുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പതിവായി ഭാര്യയെക്കൊണ്ട് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടുവിച്ച് അത് സ്പീക്കര്‍ഫോണില്‍ കേട്ട് ആസ്വദിച്ച് സെക്‌സിലേക്കു കടക്കുന്ന ഭര്‍ത്താവിനെ ഒടുവില്‍ സംശയരോഗചികിത്സക്ക് എത്തിച്ച സംഭവം പോലെ ഫോണ്‍രതി അപകടകരമായ തലങ്ങളിലേക്കു വളരുന്നതിന്റെ ലക്ഷണവും കേരളത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഇതുപോലുള്ള നിരവധി അനുഭവ വിവരണങ്ങള്‍ കേരളത്തിലെ ഓരോ മനശാസ്ത്ര മനോരോഗ വിദഗ്ധര്‍ക്കും പറയാനുണ്ടാകും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/10411-phone-sex-increse-keralam">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം