രാജ്യസഭാ സീറ്റ്: മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി

Saturday April 4th, 2015
2

Munavarali thangalമലപ്പുറം: മുസ്‌ലിംലീഗിന്റെ രാജ്യസഭാ സീറ്റ് ആര്‍ക്കു നല്‍കുമെന്ന വിവാദം നിലനില്‍ക്കുമ്പോള്‍ അന്തരിച്ച ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തിയ ഫേസ്ബുക്ക ്‌പോസ്റ്റ് വിവാദമായി.

പോസ്റ്റ് ഇങ്ങിനെയായിരുന്നു:-
‘2015ലെ മുസ്‌ലിംലീഗിന്റെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സജീവമാണല്ലോ. പാര്‍ട്ടിയുടെ പാരമ്പര്യത്തിനു കോട്ടംതട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ് ലീഗ് പ്രവര്‍ത്തകരുടെ പൊതുവികാരം. മുമ്പ് ഒരുമുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച ഒരു തീരുമാനമായിരുന്നു അത്. ഈ തീരുമാനം വേണ്ടായിരുന്നുവെന്ന് പലതവണ അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനിയുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു. എന്റെ വന്ദ്യപിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനിയുണ്ടാവില്ലെന്ന് നമുക്കുപ്രാര്‍ഥിക്കാം’
Munvarali FBഎന്നതാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി കെ പി എ മജീദോ പി വി അബ്ദുല്‍വഹാബോ ആരായിരിക്കുമെന്ന് ചര്‍ച്ച നടക്കുന്നതിനിടെയാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഈ പോസ്റ്റ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ലീഗ് പ്രവര്‍ത്തകസമിതി കോഴിക്കോട്ട് ചേരുന്നതിനിടെയാണ് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍, പോസ്റ്റ് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

———
അതെ സമയം, ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ഖേദിക്കുന്നുവെന്ന് പി വി അബ്ദുല്‍വഹാബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്.  തങ്ങള്‍ കുടുംബം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം