ഇന്റര്‍നെറ്റ് വഴി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Thursday April 2nd, 2015
2

Thattippu caseകൊച്ചി: ഇന്റര്‍നെറ്റ് വഴി അരക്കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹി അശോക് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വസുന്ധര എന്‍ക്ലേവ് സൂചന അപ്പാര്‍ട്ട്‌മെന്റിലെ കവീഷ് കപൂ (34)റിനെയാണ് എറണാകുളം സൗത്ത് എസ്.ഐ. വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

1982ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിമെന്റിക് കോര്‍പറേഷന്‍ എന്ന മള്‍ട്ടി നാഷനല്‍ കമ്പനിയുടെ പേരിനോടു സാദൃശ്യമുള്ള സിമെന്റിക് ഇന്‍ഫോടെക് എന്ന പേരില്‍ ഇയാള്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് 2012ല്‍ കമ്പനിയുടെ ഔട്ട് സോഴ്‌സിങ് ജോലികള്‍ ചെയ്യുന്നതിനായി എറണാകുളം പനമ്പിളളി നഗറിലുള്ള ബിട്രോണ്‍സ് ഇന്‍ഫോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഏല്‍പ്പിക്കുകയും സെക്യൂരിറ്റി ഇനത്തില്‍ ഡല്‍ഹിയിലെ കമ്പനിയിലേക്കെന്നു പറഞ്ഞ് ഇയാള്‍ നിയന്ത്രിച്ചിരുന്ന സിമെന്റിക് ഇന്‍ഫോടെകിന്റെ ഡല്‍ഹിയിലെ അക്കൗണ്ട് വഴി അരക്കോടിയോളം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്തു.

തുടര്‍ന്ന് എറണാകുളത്തെ ബിട്രോണ്‍സ് കമ്പനി അയച്ചുകൊടുത്ത വര്‍ക്കുകള്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവാരം കുറഞ്ഞതാക്കി മാറ്റിയശേഷം മുന്‍കൂറായി കൈപ്പറ്റിയ തുക മടക്കി നല്‍കാതെ ഇയാള്‍ കബളിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇയാള്‍ക്കെതിരേ ഇന്റര്‍നാഷനല്‍ സൈബര്‍ ഫ്രോഡ്മായി ബന്ധപ്പെട്ട് അനവധി പരാതികള്‍ നിലവിലുണ്ട്. പല പേരുകളിലും പല മേല്‍വിലാസങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ വിദഗ്ധമായിട്ടാണു പിടികൂടിയതെന്നും പോലിസ് പറഞ്ഞു. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10293-internet-fraud-case-man-arrested">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം