ഇന്ത്യാവിഷന്‍ അടച്ചു പൂട്ടി

Tuesday March 17th, 2015
2

indiavisionകൊച്ചി: മലയാളിയുടെ വാര്‍ത്താലോകത്തേക്ക് ആദ്യമായി വെള്ളിവെളിച്ചം വീശിയ ആദ്യത്തെ മലയാളവാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ അടച്ചുപൂട്ടി. ജീവനക്കാരുടെ വേതന പ്രശ്‌നവുമായി ബന്ധപ്പെട്ട് പലതവണ ചാനലിന് ന്യൂസ് സംപ്രേഷണം നിര്‍ത്തിവക്കേണ്ടി വന്നിരുന്നു. ഒരു മാസത്തിലധികമായി വാര്‍ത്തയില്ലാതിരുന്ന ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗം കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനും പ്രവര്‍ത്തനം നിര്‍ത്തി. ശമ്പളം ലഭിക്കാത്തതോടെ ജീവനക്കാര്‍ ചാനല്‍ വിട്ടതാണ് തിരിച്ചടിയായത്.  കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചാനലില്‍ വാര്‍ത്തക്കിടെ അവതാരകന്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ജീവക്കാര്‍ ഇടപെട്ട് വാര്‍ത്ത മണിക്കൂറുകള്‍ക്കകം പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ചാനല്‍ വിട്ടു.
indiavision

പിന്നീട് 2014 വര്‍ഷാവസനത്തോടെ ശമ്പളപ്രശ്‌നം വീണ്ടും രൂക്ഷമായി. ഒരു മാസത്തോളം ചാനല്‍ പ്രവര്‍ത്തനം നിലച്ചു. പത്രപ്രവര്‍ത്തക യൂനിയന്റേയും ലേബര്‍ കമീഷന്റേയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പളം നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ശമ്പളം ഇതിനു ശേഷവും ലഭിക്കാതായതോടെയാണ് ജീവനക്കാര്‍ ചാനല്‍ വിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ചാനലിന്റെ ഓഫീസ് സേവന നികുതി വകുപ്പ് റെയ്ഡ് ചെയ്ത് റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.
മലയാളത്തിലെ മുഖ്യധാര ചാനലുകളില്‍ മൂന്ന് നേരം മാത്രം വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്ന കാലത്താണ് മുഴുവന്‍സമയ വാര്‍ത്താ ചനല്‍ എന്ന ആശയവുമായി ഇന്ത്യാവിഷന്‍ ടീം എത്തുന്നത്. മുസ്‌ലിംലീംഗ് നേതാവ് എം കെ മുനീര്‍, മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍ തുടങ്ങിയവരായിരുന്നു ചാനലിന് നേതൃത്വം നല്‍കിയത്. വാര്‍ത്തക്ക് പുതിയ ശൈലിയും വേഗവും കൊണ്ടുവന്ന ഇന്ത്യാവിഷന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താ തമസ്‌കരിക്കരണത്തിനും അന്ത്യം കുറിച്ചു. മലയാള മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു ഇന്ത്യാവിഷന്റെ രംഗപ്രവേശനത്തോടെ തുറന്നിരുന്നത്. എന്നാല്‍ പിന്നീടുണ്ടായ തകര്‍ച്ചയുടെ പൂര്‍ണതയാണ് ഇപ്പോള്‍ ചാനല്‍ അടച്ചു പൂട്ടലിലെത്തിച്ചിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10123-indiavision-chanel-closed">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം