malappuram

സി.പി.എമ്മിന്റെ ആര്‍.എസ്.എസ് വിരോധം കാപട്യം; എസ്.ഡി.പി.ഐ

Saturday January 21st, 2017
2

മലപ്പുറം: ജില്ലയില്‍ ആര്‍.എസ്.എസിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്ന സി.പി.എം പ്രകടിപ്പിക്കുന്ന ആര്‍.എസ്.എസ് വിരോധം കാപട്യമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്.
മലപ്പുറം ജില്ലക്കും മുസ്ലിംകള്‍ക്കുമെതിരെ ആര്‍.എസ്.എസ് നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് പ്രചോദനമേകുന്ന നിലപാടുകളാണ് കാലങ്ങളായി സി.പി.എം സ്വീകരിച്ചു വരുന്നത്. മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ലരൂപീകരിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതില്‍ വര്‍ഗീയത കണ്ടെത്തി ആര്‍.എസ്.എസിനു കുടപിടിക്കുകയാണ് സി.പി.എം ചെയ്തത്. ജില്ലയിലെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്നതിനായി ഇസ്ലാമിക പഠനകേന്ദ്രമായ സത്യസരണയിലേക്ക് പ്രകോപനപരമായി ആര്‍.എസ്.എസ് നടത്തിയ മാര്‍ച്ചിനു സഹായം ചെയ്തതും സി.പി.എമ്മാണ്. മലപ്പുറം ജില്ലയെയും ജില്ലയിലെ സ്ത്രീകളെയും ഒന്നടങ്കം അപമാനിക്കുന്ന തരത്തില്‍ ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും നാളിതുവരെ സി.പി.എം തയ്യാറായിട്ടില്ല. ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസിലും ആര്‍.എസ്.എസ് അനുകൂല നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഫൈസലിന്റെ യഥാര്‍ഥ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും നടത്തിയ ജനകീയ സമരത്തെ വര്‍ഗീയകലാപ ആഹ്വാനമായി ചിത്രീകരിച്ച് സി.പി.എം ജില്ലാ നേതൃത്വവും നേതാക്കളും ആര്‍.എസ്.എസിനെ വെള്ളപൂശുകയാണ്. ഇരകളോട് സ്‌നേഹം നടിച്ച് വേട്ടക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയകാപട്യം മതേതര സമൂഹം തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ.സാദിഖ് നടുത്തൊടി, എ സൈതലവിഹാജി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍, വി എം ഹംസ സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം