malappuram

കൊടിഞ്ഞിയിലെ കൊലപാതകം സംഘപരിവാര ഗൂഡാലോചന; എസ്.ഡി.പി.ഐ

Saturday November 19th, 2016
2

faisal-kodinhi-murderമലപ്പുറം: ഭരണഘടന അനുവദിക്കുന്ന മതംമാറ്റ സ്വാതന്ത്ര്യം ലംഘിക്കാന്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ് കൊടിഞ്ഞിയില്‍ മതപരിവര്‍ത്തനം നടത്തിയ ഫൈസല്‍ കൊല്ലപ്പെട്ടതിനു പിന്നിലെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി.
മലപ്പുറം ജില്ലയില്‍ ഇതെ രീതിയിലുള്ള ഒരു ഡസനിലധികം കൊലപാതകങ്ങളാണ് സംഘപരിവാരം നടത്തിയിട്ടുള്ളത്. മതപരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടന്ന കൊലപാതകം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. മതപരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെയുള്ള കയ്യേറ്റം ചെറുത്തു തോല്‍പ്പിക്കാന്‍ ജനകീയ പ്രതിരോധം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷതവഹിച്ചു. പി ദാവൂദ്, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ സൈതലവി ഹാജി, എ എം സുബൈര്‍ സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം