malappuram

ഹജ്ജ് എംബാര്‍ക്കേഷന്‍ നിഷേധിക്കുന്നതിനെതിരെ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്

Wednesday February 15th, 2017
2

മലപ്പുറം: റണ്‍വെ നവീകരണം പൂര്‍ത്തിയായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസിന് അനുമതി നിഷേധിക്കുന്നതിനെക്കുറിച്ച് ജില്ലയിലെ ജനപ്രതിനിധികള്‍ മൗനം വെടിയണമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂരിനെക്കാളും ചെറിയ വിമാനത്താവളങ്ങള്‍ പ്രത്യേക അനുമതിയോടെ ഹജ്ജ് സര്‍വീസ് നടത്തുമ്പോഴാണ് കരിപ്പൂരിനെ പൂര്‍ണമായും അവഗണിക്കുന്നത്. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നുള്ളവരാണെന്നു ബോധ്യപ്പെട്ടിട്ടും കരിപ്പൂരിനെ തഴയുന്നത് സ്വകാര്യ ലോബിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. മലബാറില്‍ നിന്നുള്ള ഹജ്ജ് യാത്രികര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള യാത്ര ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തീര്‍ഥാടകരുടെ എണ്ണം കടക്കിലെടുത്ത് ഉത്തര്‍പ്രദേശില്‍ മൂന്നിടത്ത് ഹജ്ജ് എംബാര്‍ക്കേഷന്‍ ഒരുക്കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രികരുള്ള മലബാറില്‍ എംബാര്‍ക്കേഷന് സൗകര്യമുണ്ടായിരിക്കെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് ഹജ്ജ് തീര്‍ഥാടകരോടും സമുദായത്തോടുമുള്ള അവഹേളനമാണ്. കേന്ദ്ര നിലപാടിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

യോഗം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. നസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജലീല്‍ നീലാമ്പ്ര, പി ദാവൂദ്, അഡ്വ. സാദിഖ് നടുത്തൊടി, എ കെ സൈതലവിഹാജി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍, വി എം ഹംസ, പി ഹംസ സംസാരിച്ചു.

ജലീല്‍ നീലാമ്പ്ര എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്
മലപ്പുറം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ പ്രസിഡന്റായി ജലീല്‍ നീലാമ്പ്രയെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായിരുന്ന നസറുദ്ദീന്‍ എളമരം പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വണ്ടൂര്‍ സ്വദേശിയായ ജലീല്‍ നീലാമ്പ്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സെക്രട്ടറിമാരുടെ ഒഴിവിലേക്ക് വേങ്ങര സ്വദേശി എ ബീരാന്‍കുട്ടിയെയും തിരഞ്ഞെടുത്തു. മലപ്പുറത്തു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം