malappuram

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല

Saturday September 23rd, 2017
2

കോട്ടക്കല്‍: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. സ്വയം മുറിച്ചതാണെന്ന് യുവാവും താന്‍ മുറിച്ചതാണെന്ന് യുവതിയും പറഞ്ഞതാണ് പൊലീസിന് തലവേദനയായത്. യുവതി മുറിച്ചതല്ലെന്നും സ്വയം മുറിച്ചതാണെന്നുമുള്ള വാദത്തില്‍ യുവാവ് ഉറച്ച് നിന്നതോടെ ലോഡ്ജ് മാനേജറുടെ മൊഴിപ്രകാരം യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസ്.
തിരൂര്‍ പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിനെയാണ് (26) വ്യാഴാഴ്ച രാവിലെ ജനനേന്ദ്രിയം മുറിച്ച നിലയില്‍ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തില്‍ യുവതി മുറിച്ചതാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍, വേറെ വിവാഹം കഴിക്കില്ലെന്ന് തെളിയിക്കാന്‍ സ്വയം മുറിച്ചെന്നാണ് യുവാവ് പറയുന്നത്. സംഭവം നടന്ന ലോഡ്ജ് മുറിയില്‍ പൊലീസ് ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. പലതവണ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സ്വയം ചെയ്തതാണെന്ന വാദത്തില്‍ യുവാവ് ഉറച്ച് നിന്നതോടെ പൊലീസ് ലോഡ്ജിലെത്തി മാനേജറുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത ശേഷം ഉപാധികളോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം