malappuram

മലപ്പുറത്ത് ‘കുഞ്ഞാപ്പ’ തന്നെ; പ്രഖ്യാപനം ബുധനാഴ്ച

Monday March 13th, 2017
2

മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് കൃത്യം ഒരുമാസം അവശേഷിക്കെ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ സജീവം. മുസ്ലിം ലീഗിന്റെയും സി.പി.എമ്മിന്റെയും പ്രത്യേക യോഗങ്ങള്‍ ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം മാര്‍ച്ച് 15നാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്ന വിശ്വാസത്തില്‍ തന്നെയാണ് പ്രവര്‍ത്തകര്‍. ഇതിന്റെ ആവേശം ലീഗ് അണികളില്‍ പ്രകടമാണ്. ലീഗ് മണ്ഡലം, ബൂത്ത് കമ്മിറ്റി ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗമാണ് ഞായറാഴ്ച ചേര്‍ന്നത്.

സി.പി.എം സ്ഥാനാര്‍ഥിയെ മാര്‍ച്ച് 18ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക ജില്ല കമ്മിറ്റി യോഗം 18ന് ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും. ടി.കെ. റഷീദലി, സി.എച്ച്. ആശിഖ്, വി. ശശികുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. അതേസമയം, പൊതുസമ്മതനായ സ്ഥാനാര്‍ഥിയെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എന്‍. മോഹന്‍ദാസിനാണ് കമ്മിറ്റിയുടെ ചുമതല. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഉടനെ പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കും. ബൂത്തുതലങ്ങളില്‍ വരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല സെക്രട്ടേറിയറ്റ് കര്‍മ പദ്ധതി തയാറാക്കി.
മലപ്പുറം സ്ഥാനാര്‍ഥിയെകുറിച്ച് ബി.ജെ.പിയും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. 15ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, അഡ്വ. വി വി രാജേഷ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി കക്ഷികളും പ്രത്യേക യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം