malappuram

കുറ്റിപ്പുറം ലോഡ്ജിലെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

Saturday July 9th, 2016
2
KUTTIPURAM CASELE PRATHI ASHARF 2 (1)
പ്രതി അഷ്‌റഫിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍

കുറ്റിപ്പുറം: കുറ്റിപ്പുറം ലോഡ്ജിലെ കൊലപാതകം. പ്രതി അറസ്റ്റില്‍. പൊന്നാനി വണ്ടിപ്പേട്ട പള്ളിപ്പറമ്പില്‍ അസീസ് (53)ആണ് ചൊവ്വാഴ്ച കുറ്റിപ്പുറത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പൊന്നാനി മീന്‍തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫാ(50)നെ പോലിസ്  അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരിച്ച അസീസും സുഹൃത്തായ അഷ്‌റഫും ഒരുമിച്ചാണ് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഇരുവരും പോക്കറ്റടിക്കാരായിരുന്നു. മദ്യപിച്ചിരുന്ന ഇരുവരും മുറിയിലെത്തിയപ്പോള്‍ പണമിടപാടിനെചൊല്ലി തര്‍ക്കമുണ്ടായി. അഷ്‌റഫ് പിടിച്ചുതള്ളിയപ്പോള്‍ അഷ്‌റഫ് ചുമരില്‍ തലയടിച്ച് വീണു. രക്തം വാര്‍ന്നൊഴുകി തറയില്‍ കിടന്ന അസീസിന്റെ മുഖത്ത് തലയണ അമര്‍ത്തിപ്പിടിച്ച് അഷ്‌റഫ് ശ്വാസം മുട്ടിച്ചു. ഇതാണ് മരണത്തിന് കാരണമായത്.

രക്തംപുരണ്ട തുണിയ്ക്ക് പകരം ബെഡ് ഷീറ്റ് എടുത്ത് ധരിച്ച് മുറിപൂട്ടി പുറത്തുകടന്ന പ്രതി റെയില്‍വെ സ്റ്റേഷന് സമീപം രക്തംപുരണ്ട ഷര്‍ട്ടും മറ്റും ഉപേക്ഷിച്ചു. കടവരാന്തയില്‍ ഉറങ്ങികിടന്നയാളുടെ ഷര്‍ട്ടും മുണ്ടും എടുത്ത് ധരിച്ച് പാലക്കാട്ടേക്ക് വണ്ടികയറി. പോക്കറ്റടിക്കാരായതിനാല്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നു. ലോഡ്ജിലെ ജീവനക്കാരന്‍ പ്രതിയെ തിരിച്ചറിയും ചെയ്തിരുന്നു. കുളപ്പുള്ളിയില്‍വെച്ചാണ് വളാഞ്ചേരി സി.ഐ. കെ.ജി. സുരേഷും സംഘവും പ്രതിയെ അറസ്റ്റുചെയ്തത്.

പ്രതിയെ കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുറ്റിപ്പുറം എസ്.ഐ. സദാനന്ദന്‍, എ.എസ്.ഐ. ഇക്ബാല്‍, സീനിയര്‍ സി.പി.ഒ.മാരായ ജയപ്രകാശ്, രാജേഷ്, സുനില്‍കുമാര്‍, പ്രമോദ്, സുനില്‍ദേവ്, ഷറഫുദ്ദീന്‍ എന്നിവരാണ് സി.ഐ.യെ കൂടാതെ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം