malappuram

കുഞ്ഞാലിക്കുട്ടിയുടെ രാജി ഉടന്‍; എല്ലാ കണ്ണുകളും വേങ്ങരയിലേക്ക്

Tuesday April 18th, 2017
2

മലപ്പുറം: പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രണ്ടു ദിവസത്തിനകം എം.എല്‍.എ സ്ഥാനം രാജി വെക്കും. നിലവില്‍ വേങ്ങര നിയോജക മണ്ഡലത്തിലെ എം.എല്‍.എയും പ്രതിപക്ഷ ഉപനേതാവുമാണ് പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എം.എല്‍.എ സ്ഥാനം ഒഴിയുന്നത്. ഇതോടെ വേങ്ങരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചയും പാര്‍ട്ടിയില്‍ അനൗപചാരികമായി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ കാദര്‍, മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ പി എ മജീദ് നിയമസഭയിലെത്തുന്നതിലൂടെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും അദ്ദേഹത്തെ തിരഞ്ഞെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം പാര്‍ട്ടി നേതൃത്വമുള്ളത്. അതെ സമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നു നേരത്തെ പ്രഖ്യാപിച്ച കെ പി എ മജീദ് മല്‍സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, കെ എന്‍ എ കാദര്‍ എന്നിവരിലാരെങ്കിലും മല്‍സരിക്കും. ഇതില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിക്കാണ് മുന്‍തൂക്കം. വടംവലിയുണ്ടായാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി നിലവിലെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനുമായ പി കെ അസ്ലുവിനെയും പരിഗണിക്കുമെന്നും സൂചനയുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം