malappuram

വേങ്ങര ഉപതിരഞ്ഞെടുപ്പ്; മുസ്ലിംലീഗ് സര്‍വേ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Thursday September 7th, 2017
2

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സര്‍വേ നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍വേ നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റാരെങ്കിലും സര്‍വേ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ലീഗിന് ഉത്തരവാദിത്തമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വേങ്ങര സിറ്റിങ് എം.എല്‍.എയായിരുന്ന പദവി കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ചത്. ഈ സാഹചര്യത്തിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ഥാനാര്‍ഥിയുടെ വിജയസാധ്യത പഠിക്കാന്‍ മുസ്ലിം ലീഗിന്റെ കോളജ് അധ്യാപകരുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് കേരളാ കോളജ് ടീച്ചേഴ്‌സ് വേങ്ങര മണ്ഡലത്തില്‍ സര്‍വേ നടത്തിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെയും മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയും പേരുകളാണ് സര്‍വേയില്‍ മുന്‍ഗണന ലഭിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം