malappuram

കാപ്പന്‍ ബാവഹാജി അന്തരിച്ചു

Tuesday January 24th, 2017
2

വേങ്ങര: പൗരപ്രമുഖനും ടൗണിലെ വ്യാപാരിയുമായിരുന്ന കാപ്പന്‍ മുഹമ്മദ് അബ്ദുല്‍ലത്തീഫ് (65) എന്ന ബാവഹാജി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്. വേങ്ങര അരീക്കുളം സ്വദേശിയാണ്. വേങ്ങര സോണ്‍ എസ് വൈ എസ് വ്യാപാരി സംഘടന പ്രസിഡന്റ്, റൈഹാന്‍ വനിതാ കോളേജ് വൈസ് പ്രസിഡന്റ്, ടൗണ്‍ മഖ്ദൂമിയ്യ മസ്ജിദ് പ്രസിഡന്റ്, യൂണിറ്റ് മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രവര്‍ത്തകസമിതിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഡോ.ശിഹാബ്, സലാഹുദ്ദീന്‍, ശംസുദ്ദീന്‍, ഡോ.ഷറീന മറിയം, സൈഫുദ്ദീന്‍. മരുമക്കള്‍: സവാദ് വലിയോറ, മുശിദ, ഫസ്‌ന. സഹോദരങ്ങള്‍: അബ്ദുല്‍ ജബ്ബാര്‍ (മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍), അബ്ദുല്‍ നജീബ്, അബ്ദുല്‍ ജലീല്‍, കദിയക്കുട്ടി, റൈഹാനത്ത്, റുഖിയ്യ, റംല, നുസൈബ, ബുഷ്‌റ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം