malappuram

വേങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു

Wednesday December 28th, 2016
2
കൊല്ലപ്പെട്ട റുഖിയ.                                                  പ്രതി അബ്ദുള്ളക്കുട്ടി

വേങ്ങര: ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടിക്കൊന്നു. കണ്ണമംഗലം വാളക്കുടയില്‍ പൂഴിക്കുന്നത്തു അബ്ദുള്ളക്കുട്ടി (70)യാണ് തന്റെ ആദ്യഭാര്യ റുഖിയ(60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അബ്ദുള്ളക്കുട്ടി തന്റെ രണ്ടാം ഭാര്യയേയും മക്കളെയും മുറിക്കു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ട ശേഷം അരിവാള്‍ കത്തി ഉപയോഗിച്ച് റുഖിയയെ തുടരെതുടരെ വെട്ടുകയായിരുന്നുവത്രെ. പ്രതിയുടെ ആക്രോശവും സ്ത്രീയുടെ നിലവിളിയും കേട്ട് രണ്ടാം ഭാര്യയും മക്കളും വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൃത്യത്തിനു ശേഷം പ്രതി വാതില്‍ തുറന്നു പുറത്തു വരികയായിരുന്നു. ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചതായി സൂചനയുണ്ട്. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്തിനാണ് അന്വേഷണ ചുമതല.

ഇപ്പോഴുള്ള രണ്ടു ഭാര്യമാരെ കൂടാതെ അബ്ദുള്ളക്കുട്ടിക്ക് നേരത്തെ മറ്റു രണ്ടു ഭാര്യമാരുണ്ടായിരുന്നതായി പറയപ്പെടുന്നു. കൊല്ലപ്പെട്ട റുഖിയക്കു ഇയാളില്‍ മക്കളില്ല. വയനാട് ചൂരല്‍മല സ്വദേശി പരേതരായ നല്ലാട്ടുതൊടിക സൈദുവിന്റെയും ബിയ്യാത്തുമ്മയുടെയും മകളാണ് റുഖിയ. റുഖിയക്കു ആദ്യഭര്‍ത്താവില്‍ ഹസ്മ എന്ന മകളുണ്ട്. റുഖിയയുടെ സഹോദരങ്ങള്‍ അസൈനാര്‍,റസാഖ്,അഷ്‌റഫ്,സലാം (എല്ലാവരും വയനാട്). മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച സ്വദേശമായ വയനാട് ചൂരല്‍ മലയിലേക്കു കൊണ്ട് പോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം