malappuram

ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Monday September 26th, 2016
2

Arrested handcuffതിരൂര്‍: ഭാര്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുറത്തൂര്‍ കുറുമ്പടി സ്വദേശി കക്കിടി പറമ്പില്‍ ശിഹാബ്(34)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് ശിഹാബിന്റെ ഭാര്യ നസീതയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നസീതയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
പുറത്തൂര്‍ ആശുപത്രിപ്പടിയില്‍ ഓട്ടോ െ്രെഡവറായി ജോലി ചെയ്യുന്ന ശിഹാബ് എട്ടു വര്‍ഷം മുമ്പാണ് നസീതയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരാണ്‍കുട്ടിയുണ്ട്. നാലു മാസം മുമ്പാണ് ഇവര്‍ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം