malappuram

‘ഫൈസല്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സി.പി.എം-ആര്‍.എസ്.എസ് ധാരണയുടെ ഫലം’

Sunday February 12th, 2017
2

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ അറുകൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതികള്‍ക്ക് ജില്ലാ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിലൂടെ സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള അവിഹിത ബന്ധം പുറത്തായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.
സമുദായസ്പര്‍ദ്ദയുണ്ടാക്കുന്ന കൊലപാതകമെന്ന് ബോധ്യമായിട്ടും ഇക്കാര്യം കോടതിയില്‍ ബോധ്യപ്പെടുത്താനാകാത്ത വിധം പ്രോസിക്യൂട്ടറെ സംഘപരിവാരത്തിനു കീഴ്ത്തിപെടുത്തിയിരിക്കുകയാണ്. കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പ്രതികളെ തുടര്‍ന്നും ചോദ്യം ചെയ്യണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതിയെ ധരിപ്പിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ വീഴ്ച കാണിച്ചത് കേസിന്റെ തുടക്കം മുതല്‍ ആര്‍.എസ്.എസിനെ സഹായിക്കുന്ന സി.പി.എം നിലപാടിന്റെ തുടര്‍ച്ചയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരെ സമയം ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം നില്‍ക്കുന്ന പിണറായി സര്‍ക്കാറിന്റെ കപടമുഖം ഫൈസല്‍ വധക്കേസ് പ്രതികള്‍ക്കു ജാമ്യം ലഭിച്ചതിലൂടെ കൂടുതല്‍ വികൃതമായിരിക്കുകയാണ്. പോലിസും ആര്‍.എസ്.എസും തമ്മിലുള്ള ഒത്തുകളി മൂലം പ്രതികളെ പിടികൂടാതിരിക്കുകയും ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രതികളെ പിടികൂടി ഒടുവില്‍ രക്ഷപ്പെടാന്‍ പഴുതൊരുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ഗുരുതര പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, പി ദാവൂദ്, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, എ എം സുബൈര്‍, വി എം ഹംസ, പി ഹംസ, പി ഉസ്മാന്‍ സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം