malappuram

വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി ക്യാഷ്‌ലെസ്സ്

Thursday January 19th, 2017
2

മലപ്പുറം: ഭൂമിരജിസ്രേഷനെത്തുന്നവര്‍ സര്‍ക്കാറിലേക്ക് അടക്കേണ്ട ഫീസ് വാങ്ങാനും സൂക്ഷിക്കാനും രജിസ്ട്രാഫീസിലുള്ള പണപ്പെട്ടി ഓര്‍മയാകുന്നു. വസ്തു രജിസ്‌ട്രേഷനുള്ള ഫീസ് ഇനിമുതല്‍ നെറ്റ്ബാങ്കിംഗ് വഴിയോ ഇ-ചലാന്‍ വഴിയോ ആണ് അടക്കേണ്ടത്. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സംവിധാനം വേങ്ങരയിലും തുടങ്ങി. തൃശൂര്‍, കോഴിക്കോട് മേഖലയില്‍ വസ്തുരജിസ്‌ട്രേഷന് ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ ഓഫീസാണ് വേങ്ങരയിലേത്.
നിലവില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഇതിന്റെ പൂര്‍ത്തീകരണമെന്നോണമാണ് ഫീസ് അടക്കുന്നതും ഇ-സംവിധാനത്തിലേക്ക് മാറ്റുന്നത്. ആധാരം രജിസ്‌ട്രേഷനു വേണ്ടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായതിനു ശേഷം വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന ചലാന്‍ ഉപയോഗിച്ച് സബ്ട്രഷറികളിലോ നെറ്റ്ബാങ്കിംഗ് സൗകര്യമുപയോഗിച്ച് ഓണ്‍ലൈന്‍ വഴിയോ ഫീസ് അടക്കാം. ഫീസ് അടച്ചതിനു ശേഷം മാത്രമെ ഓണ്‍ലൈന്‍ വഴിയുള്ള ടോക്കണ്‍ ലഭിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്യാനുള്ള പ്രമാണങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ ടോക്കണുമായി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വസ്തു രജിസ്‌ട്രേഷന്‍ പൂര്‍ണമാകും.
വ്യാഴാഴ്ചയാണ് വേങ്ങരയില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കിയത്. ആദ്യദിനത്തില്‍ 11 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയതത്. നാലെണ്ണം ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയും ഏഴെണ്ണം ഇ-ചലാന്‍ ഉപയോഗിച്ച് ട്രഷറി വഴിയുമാണ് ഫീസ് ഒടുക്കിയത്. സംസ്ഥാനത്ത് തിരുവന്തപുരം, കൊല്ലം, എറണാകളും, മലപ്പുറം ജില്ലകളിലായി ഏഴോളം ഓഫീസുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കിയത്. ഏപ്രില്‍ ഒന്നിനകം മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കാനാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ തീരുമാനമെന്നറിയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം