malappuram

നീതിയുടെ പക്ഷം ചേരാന്‍ ആഹ്വാനം ചെയ്ത് കാംപസ്ഫ്രണ്ട് ജില്ലാ സമ്മേളനം സമാപിച്ചു

Monday January 9th, 2017
2

തിരൂര്‍: ‘അനീതി നിയമമാവുമ്പോള്‍ നീതിയുടെ പക്ഷം ചേരുക’ എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ടുദിവസങ്ങളിലായി നടന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം സമാപിച്ചു.
തിരൂര്‍ പൂങ്ങോട്ടുകുളം കെ ടി ഷൗക്കത്തലി നഗറിലായിരുന്നു രണ്ടുദിവസത്തെ സമ്മേളനം. ആദ്യദിനത്തില്‍ തിരൂര്‍ റിങ് റോഡില്‍ നിന്ന് ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി പി വി ശുഹൈബ് ഉദ്ഘാടനം ചെയ്തു.

ടി മുഹമ്മദ് ഷഫീഖ്                         കെ കെ നൗഫല്‍

സമൂഹത്തില്‍ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ വര്‍ധിച്ചുവരുന്ന ഫാഷിസത്തെ നേരിടാന്‍ എല്ലാവരും ജാഗ്രതയായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി ഭരണത്തെ കാംപസുകളില്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പ്രതികാര നടപടികള്‍ നേരിടുകയാണ്. നജീബിന്റെ തിരോധാനവും കൂട്ട സസ്‌പെന്‍ഷനും ഇതിന്റെ ഭാഗമാണ്. ഇന്ത്യയെ ഏകാധിപത്യത്തിലേയ്ക്കും സ്വേച്ഛാധിപത്യത്തിലേയ്ക്കും നയിക്കാനാണ് ഇവരുടെ ശ്രമം. ഇന്ത്യയിലെ വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നുതന്നെയാണ് ഫാഷിസത്തിനെതിരേയുള്ള യഥാര്‍ഥ ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ പോവുന്നത്. സര്‍വകലാശാലകളെയാണ് മോദി സര്‍ക്കാരും കൂട്ടരും പേടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി കെ സലീം അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും എന്‍ഡബ്ല്യു എഫ് ദേശീയ പ്രസിഡന്റുമായ എസ് സൈനബ ടീച്ചര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍കരീം, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ ഫായിസ സംസാരിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പത്തനംതിട്ട പ്രഭാഷണം നടത്തി. സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിച്ച ഗസല്‍ വിരുന്നോടെ പൊതുസമ്മേളനം സമാപിച്ചു.
രണ്ടാംദിനത്തില്‍ നടന്ന പ്രതിനിധി സമ്മേളനം കാംപസ്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ടി മുഹമ്മദ് ഷഫീഖ് (പ്രസിഡന്റ്), എന്‍ അര്‍ഷദ് ആരിഫ്, എം സന ജയ്ഫത്ത് (വൈസ്പ്രസിഡന്റുമാര്‍), കെ കെ നൗഫല്‍ (സെക്രട്ടറി), എം ഫര്‍സിന്‍ ഫുആദ്, പി പി മുബഷിറ (ജോ.സെക്രട്ടറിമാര്‍), എം റാഷിദ് (ഖജാന്‍ജി), പി പി മശ്ഹൂദ്, ടി മുജീബ് റഹ്മാന്‍, കെ പി ഷബീറ, എം ഫാത്തിമ ബിന്‍സിയ(അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം