malappuram

മലപ്പുറത്ത് പലയിടത്തും അക്രമം; മൂന്ന് ഡി.വൈ.എസ്.പി.മാരെ മാറ്റി

Thursday March 16th, 2017
2

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിമാരെ മാറ്റി. വി.എ. ഉല്ലാസിനെ തിരൂര്‍ ഡിവൈ.എസ്.പിയായും എ.എസ്. രാജുവിനെ മലപ്പുറം ഡിവൈ.എസ്.പിയായും എസ്.പി. സുരേഷ്‌കുമാറിനെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയായും നിയമിച്ചു.

തിരൂര്‍ ഡിവൈ.എസ്.പി ആയിരുന്ന എ.ജെ. ബാബുവിനെ എസ്.ബി.സി.ഐ.ഡി എസ്.എസ്.ഡബ്ല്യു കണ്ണൂരിലും മലപ്പുറം ഡിവൈ.എസ്.പി ആയിരുന്ന പ്രദീപ്കുമാറിനെ മലപ്പുറം സി.ബി.സി.ഐ.ഡി ഇക്കണോമിക് ഒഫന്‍സ് വിങ്ങിലും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി ആയിരുന്ന എം.പി. മോഹനചന്ദ്രനെ മലപ്പുറം ഡി.സി.ആര്‍.ബിയിലും നിയമിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം