malappuram

താനൂര്‍ അക്രമങ്ങള്‍ക്കു പിന്നില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി !?

Sunday February 12th, 2017
2


തിരൂര്‍: ഉണ്യാല്‍ കടപ്പുറത്ത് അശാന്തി വിതക്കുന്ന അതിക്രമങ്ങള്‍ക്കു പിന്നില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയാണെന്ന തരത്തില്‍ ആരോപണവുമായി സോഷ്യല്‍മീഡിയ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റതിനുള്ള പ്രതികാരമായാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുന്നതെന്നാണ് ആരോപണം.
ദിവസങ്ങള്‍ക്കു മുമ്പ് ഉണ്യാല്‍ കടപ്പുറത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്കു പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിക്കുകയും ചെയ്തിരുന്നു. ഫുട്ബാള്‍ ഗ്രൗണ്ടിന് കാവല്‍കിടക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് അന്ന് വെട്ടേറ്റത്. ഈ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയാണെന്നും പണം നല്‍കി സ്വാധീനിച്ചാണ് കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതെന്നും ആരോപിച്ച് പാലക്കല്‍ റഊഫ് എന്നയാളാണ് ഫേസ്ബുക്കില്‍ രണ്ടത്താണിയുടെ ഫോട്ടോ വെച്ച് പോസ്റ്റിട്ടിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം