malappuram

താനൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; ഒമ്പതു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Monday February 6th, 2017
2

താനൂര്‍: ഉണ്ണിയാല്‍ കടപ്പുറത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി രണ്ട് പേര്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം.
അക്രമത്തില്‍ ഗുരുതര പരിക്കേറ്റ വലിയ കന്മുട്ടാകത്ത് നിസാര്‍ (30), കാക്കന്റെ പുരക്കല്‍ ഷബീര്‍ (30), ചേക്കാ മടത്ത് ഗഫൂര്‍ (35), ജാറക്കടവത്ത് നൗഷാദ് (32), കുഞ്ഞാറക്കടവത്ത് ഇസ്മയില്‍ (35), വലിയ കന്മുട്ടകത്ത് ഫൈജാസ് (28), പടിഞ്ഞാറേയില്‍ ഹര്‍ഷാദ് (28) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജാഫര്‍ കുഞ്ഞാലകത്ത് (35), ഫൈജാസ് ഫക്ര കടവത്ത് (28) എന്നിവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ചികില്‍സയിലാണ്.
ഫുട്‌ബോള്‍ മത്സരം നടക്കുന്ന നാട്ടിലെ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഉപകരണങ്ങള്‍ക്ക് കാവല്‍ കിടക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെയാണ് മൂന്നരയോടെ 40ഓളം വരുന്ന സംഘം അക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കഴിഞ്ഞ കുറേ കാലമായി സിപിഎം-ലീഗ് സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് ഉണ്ണിയാല്‍. മൂന്ന് മാസം മുമ്പ് ഇവിടെ ഇരുപതോളം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ റാഷിഖ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് തീരപ്രദേശത്ത് വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. മൂന്ന് ദിവസം മുമ്പും ഒരു സിപിഎം പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി എജെ ബാബു, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡിവൈഎസ്പി എജെ ബാബു അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം