malappuram

എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.സ്‌കൂളില്‍ ബോംബ് ഭീഷണി

Monday January 16th, 2017
2

കോട്ടക്കല്‍: കോട്ടക്കലിലെ സ്‌കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ആശങ്ക പരത്തി. തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം ബോംബ്‌സ്‌ക്വാഡ് ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കോട്ടക്കല്‍ കെ.എം സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണത്രെ ലഭിച്ചത്. സ്‌കൂളിന്റെ പേര് അവ്യക്തമായതിനെ തുടര്‍ന്ന് എടരിക്കോട് പി.കെ.എം.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കോട്ടൂര്‍ എ.കെ.എംസ്‌കൂളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്‌കൂളിലെ വിദ്യാര്‍ഥികളെ ക്ലാസുകളില്‍ നിന്നു മാറ്റിയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ വിദ്യാര്‍ഥികളെ തിരിച്ചു കയറ്റി ക്ലാസുകള്‍ പുനരാരംഭിച്ചു.  ബോംബ് സന്ദേശം മൂലം ഏറെ നേരം ക്ലാസുകള്‍ മുടങ്ങി. സോഷ്യല്‍മീഡിയയിലൂടെ സംഭവമറിഞ്ഞ രക്ഷിതാക്കള്‍ പലരും വിവരമറിയാനായി സ്‌കൂളിലേക്കെത്തിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം