malappuram

സംസ്ഥാന കേരളോല്‍സവത്തില്‍ വെങ്കലം നേടിയ റിഷാന് അനുമോദനം

Sunday January 8th, 2017
2

വേങ്ങര: സംസ്ഥാന കേരളോത്സവം അത് ലറ്റിക് മീറ്റില്‍ 800 മീറ്ററില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ ചേക്കാലിമാടിലെ മുഹമ്മദ് റിഷാന് ചേക്കാലിമാട് സാംസ്‌കാരിക സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ സമ്മാനിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മുഹമ്മദ് റിഷാന്‍ കായിക മല്‍സരങ്ങളില്‍ മെഡല്‍ നേടുന്നത്.

കേരളോത്സവം അത്‌ലറ്റിക് മീറ്റില്‍ 800 മീറ്ററില്‍ പറപ്പൂര്‍പഞ്ചായത്ത്, വേങ്ങര ബ്ലോക്ക്, മലപ്പുറം ജില്ലാ മല്‍സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സംസ്ഥാന തലത്തില്‍ രണ്ട് വര്‍ഷമായി മലപ്പുറത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. സബ് ജില്ലാ തലത്തില്‍ 800, 1500, 5000 മീറ്ററുകളില്‍ ഓട്ട മല്‍സരത്തില്‍ ചാമ്പ്യനായിരുന്നു. ജില്ലാ അമച്ച്വര്‍ അത്‌ലറ്റിക് മീറ്റിലും എടപ്പാളില്‍ നടന്ന ക്രോസ്‌കണ്‍ട്രിയിലും 2000 മീറ്ററില്‍ ജില്ലാ ചാമ്പ്യനാണ്.

ചടങ്ങില്‍ ഇ.കെ സുബൈര്‍ മാസ്റ്റര്‍, പി.കെ അബ്ദുല്‍ റസാഖ്, എ കെ സക്കീര്‍, എം.ഫവാസ്, കെ.അസ്ഹറുദ്ധീന്‍, ഇ.കെ സഹീര്‍, എ.കെ ഫസ് ലു റഹ്മാന്‍, സി.ആബിദ്, ഇ.കെ സജാദ് പങ്കെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം