malappuram

വേങ്ങര ബസ്റ്റാന്റില്‍ മയങ്ങിക്കിടന്ന യുവതി മരിച്ചു

Sunday December 18th, 2016
2

വേങ്ങര: ബസ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മയങ്ങിക്കിടന്ന യുവതി മരിച്ചു. തമിഴ്‌നാട് പൊളളാച്ചി സ്വദേശി കണ്ണാടി 45 ആണ് മരിച്ചത്. വിഷമദ്യം കഴിച്ച് അബോധാവസ്ഥയിലായ നിലയില്‍ യുവതി രണ്ടു ദിവസത്തോളം കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയില്‍ കിടക്കുകയായിരുന്നു.
സമീപത്തെ കച്ചവടക്കാരും നാട്ടുകാരും പലതവണ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പോലിസ് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. നിരന്തരമായ ഇടപെടലിനെ തുടര്‍ന്നു ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പോലിസ് എത്തിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്ന.ു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം