malappuram

ഫൈസലിന്റെ മരണത്തിനു പിന്നില്‍ കുടുംബവും ഒരു സംഘടനയുമെന്ന് പോലിസ്

Sunday November 20th, 2016
2

മലപ്പുറം: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ നിഷ്ടൂരമായി കൊല്ലപ്പെട്ട ഫൈസലിന്റെ മരണത്തിനു പിന്നില്‍ ഒരു സംഘടനയും കുടുംബവുമാണെന്ന് പോലിസ്. പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്. ആരും നിര്‍ബന്ധിച്ചല്ല അനില്‍കുമാര്‍ മതംമാറി ഫൈസല്‍ ആയതെന്നും ഇക്കാര്യത്തില്‍ വ്യക്തമായ വിവരം നാട്ടുകാര്‍ക്കുണ്ടെന്നും പോലിസ് പറയുന്നു.
പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം പിടിയിലാകുമെന്നും പോലിസ് വ്യക്തമാക്കുന്നുണ്ട്. ഒരു സമ്മര്‍ദ്ദത്തിനു കീഴടങ്ങാതെ പ്രതികളെ പിടികൂടി ജനമധ്യത്തില്‍ കൊണ്ടുവരുമെന്നുമുള്ള പോലിസിന്റെ വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെ ജനം സ്വീകരിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം