malappuram

കോട്ടക്കലില്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ത്തു

Thursday August 25th, 2016
2

ATM south Indian bankകോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി.കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എട്ട് ലക്ഷത്തിലധികം രൂപ എ.ടി.എം മെഷീനില്‍ ഉണ്ടായിരുന്നു.

പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. എ.ടി.എമ്മിനുള്ളില്‍ സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകളും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും മെഷീന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രകാരം മോഷ്ടാവ് മലയാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍ നല്‍കിയ പരാതി പ്രകാരം കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം