malappuram

കൊണ്ടോട്ടിയില്‍ ജീപ്പ് മറിഞ്ഞ് പരിക്കേറ്റ വേങ്ങര സ്വദേശി മരിച്ചു

Tuesday August 16th, 2016
2

Anvar accident Vengaraവേങ്ങര: കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ജീപ്പ് മറിഞ്ഞുണ്ടാ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വേങ്ങര ഇരിങ്ങല്ലൂര്‍ പുത്തന്‍പറമ്പില്‍ ആല്‍പറമ്പില്‍ പോക്കര്‍ഹാജിയുടെ മകന്‍ മുഹമ്മദ് അന്‍വര്‍(28) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കൊണ്ടോട്ടി തറയിട്ടാലിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ജീപ്പ് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന പോക്കര്‍ഹാജി, ഭാര്യ ബിരിയാമു എന്നിവരടക്കം 11 പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ മരിക്കുകയായിരുന്നു.
ഭാര്യ സുല്‍ഫത്ത്, സഹോദരിമാര്‍ നസീറ, നാജിയ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം