ഒന്നുകില്‍ ഹിജാബ് അഴിച്ചുവെച്ച് വണ്ടി കയറുക അല്ലെങ്കില്‍ സ്ഥലം വിടുക; ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനിയെ ഡല്‍ഹി മെട്രോയില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് പരാതി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഹുമൈറ ഖാനാണ് വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മെട്രോ സ്‌റ്റേഷനില്‍ ദേഹപരിശോധന നടത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ കയറുന്നതില്‍നിന്ന് തന്നെ തടഞ്ഞെന്നാണ് പരാതി. മയൂര്‍ വിഹാര്‍ സ്‌റ്റേഷനില്‍നിന്ന് മെട്രോയില്‍ കയറാന്‍ എത്തിയപ്പോള്‍ ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥ ഹിജാബ് അഴിച്ചുകാണിക്കാന്‍ നിര്‍ദേശിച്ചു. പരിശോധനക്കുശേഷം വീണ്ടും ശിരോവസ്ത്രം ധരിക്കവെ ഇതു ധരിച്ച് മെട്രോയില്‍ കയറാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. രണ്ടു വര്‍ഷമായി സ്ഥിരമായി ഇതേ വേഷത്തില്‍ … Continue reading ഒന്നുകില്‍ ഹിജാബ് അഴിച്ചുവെച്ച് വണ്ടി കയറുക അല്ലെങ്കില്‍ സ്ഥലം വിടുക; ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍

ശിരോവസ്ത്രം; സുപ്രീംകോടതി വിധിക്കെതിരെ ശിരോവസ്ത്രമണിഞ്ഞ് പ്രതിഷേധം

കൊച്ചി: ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്നു കരുതി വിശ്വാസത്തിനു കോട്ടമൊന്നും സംഭവിക്കില്ലെന്ന സുപ്രിംകോടതി നിരീക്ഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഒരുദിവസം കറുത്ത കോട്ടിടാതെ ബര്‍മുഡയും ടീ ഷര്‍ട്ടുമണിഞ്ഞ് വിധി പറഞ്ഞാല്‍ കോടതി ഇല്ലാതാവുമോ എന്നതടക്കമുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്. ഇതിനിടെയാണ് ശിരോവസ്ത്രം ധരിക്കുന്നവര്‍ക്ക് പിന്തുണയുമായി പൊതുപ്രവര്‍ത്തകരായ സ്ത്രീകളും രംഗത്തെത്തിയിരിക്കുന്നത്. മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധുജോയ് ശിരോവസ്ത്രവും പര്‍ദയുമണിഞ്ഞുള്ള ഫോട്ടോ കഴിഞ്ഞ ദിവസം തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സിന്ധുജോയിയുടെ നിലപാടിന് പിന്തുണയര്‍പ്പിച്ച് നിരവധിയാളുകളാണ് … Continue reading ശിരോവസ്ത്രം; സുപ്രീംകോടതി വിധിക്കെതിരെ ശിരോവസ്ത്രമണിഞ്ഞ് പ്രതിഷേധം

മുസ്‌ലിം വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് പന്നിമാംസം കഴിപ്പിച്ച സ്‌കൂളധികൃതര്‍ക്ക് പിഴ

കോപ്പന്‍ഹേഗന്‍: മുസ്ലിം വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് പന്നി മാംസം കഴിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ക്ക് ഡെന്‍മാര്‍ക്ക് ഹൈക്കോടതി പിഴ ചുമത്തി. ഹോല്‍സെ്റ്റര്‍ബോ നഗരത്തിലെ ഒരു ഷെഫ് സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയോട് വൈനും പന്നി മാംസവും ഉപയോഗിച്ചുള്ള ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും അത് രുചിച്ചു നോക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവത്രെ. ഇതെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു. മതപരമായ വിവേചനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. തുടര്‍ന്നും പന്നി മാംസം കഴിക്കേണ്ടി വരുമെന്ന് ഭയന്ന് പെണ്‍കുട്ടി ഈ സ്‌കൂളിലെ പഠനം അവസാനിപ്പിക്കുകയും ചെയ്തു. … Continue reading മുസ്‌ലിം വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് പന്നിമാംസം കഴിപ്പിച്ച സ്‌കൂളധികൃതര്‍ക്ക് പിഴ

മലപ്പുറം എം.എസ്.പി സ്‌കൂളില്‍ ശിരോവസ്ത്രത്തിന് വിലക്ക്; വിവാദമായതോടെ പ്രിന്‍സിപ്പള്‍ മാപ്പു പറഞ്ഞു

മലപ്പുറം: മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മഫ്തക്കും ഫുള്‍കൈ ഡ്രസ്സിനും വിലക്ക്. ഷാള്‍ചുറ്റി മഫ്തയാക്കി ധരിച്ച് രാവിലെ സ്‌കൂളില്‍ വരുന്ന കുട്ടികള്‍ സ്‌കൂളിന്റെ മതിലിന് പുറത്ത് മഫ്ത അഴിച്ച് ഷാള്‍ ഇട്ട് പോകുന്ന കാഴ്ച പതിവാണ്. ജന്മദിനത്തിന് കളര്‍ഫുള്‍ ഡ്രസ്സ് ധരിക്കാന്‍ അനുവാദമുണ്ട്. അല്ലാത്ത ദിനങ്ങളില്‍ യൂനിഫോമില്‍ മാത്രമെ വരാന്‍ പാടുള്ളൂ. യൂനിഫോമില്‍ മഫ്തയും ഫുള്‍കൈ ഡ്രസ്സും ധരിക്കാന്‍ പാടില്ല. ജന്മദിന ദിവസം മഫ്ത ധരിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രിന്‍സിപ്പല്‍ … Continue reading മലപ്പുറം എം.എസ്.പി സ്‌കൂളില്‍ ശിരോവസ്ത്രത്തിന് വിലക്ക്; വിവാദമായതോടെ പ്രിന്‍സിപ്പള്‍ മാപ്പു പറഞ്ഞു

മുസ്‌ലിം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സഞ്ചാരങ്ങള്‍

മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പരമോന്നത സ്ഥാനമായ റെക്ടര്‍ പദവിയിലില്‍ ഇപ്പോഴുള്ളത് പ്രൊഫ. സലീഖ ഖമറുദ്ദീന്‍ എന്ന വനിതയാണ്. യൂറോ കേന്ദ്രിത വിദ്യാഭ്യാസ വ്യവസ്ഥിതിക്കു സമാന്തരമായി മുസ്‌ലിം ബൗദ്ധികലോകം രൂപപ്പെടുത്തിയെടുത്ത അറിവിന്റെ ഇസ്‌ലാമീകരണം എന്ന ആലോചനയുടെ സുപ്രധാന സംരഭമായി 1983ല്‍ സ്ഥാപിതമായ ആ സര്‍വ്വകലാശാലയുടെ നിയന്ത്രണം, അമേരിക്കയില്‍ നിന്നും നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. സലീഖ ഖമറുദ്ദീന്‍ എന്ന മലേഷ്യക്കാരിയുടെ കൈകളിലെത്തുന്നത് കഴിഞ്ഞ വര്‍ഷമാണ്. ‘ബാജു ഖുറോം’ എന്ന അച്ചടക്കമുള്ള മലേഷ്യന്‍ മുസ്‌ലിം വേഷം ധരിച്ച് കാന്വസിലെത്തുന്ന … Continue reading മുസ്‌ലിം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സഞ്ചാരങ്ങള്‍

മലപ്പുറം ആര്‍.ടി.ഓഫിസില്‍ ലൈസന്‍സ് അപേക്ഷയില്‍ ‘മഫ്ത’ക്ക് നിരോധനം

മലപ്പുറം: ലൈസന്‍സ് അപേക്ഷയിലെ ഫോട്ടോയില്‍ സ്ത്രീകളുടെ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന മലപ്പുറം ആര്‍.ടി.ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശി തര്‍ക്കങ്ങള്‍ക്കിടയാക്കുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി തല മറയ്ക്കുന്നതിന് ‘മഫ്ത’ ധരിച്ചെടുത്ത ഫോട്ടോ പതിച്ച അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. ഫോട്ടോയില്‍ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന് നിയമമില്ലെന്നിരിക്കെ ചില ഉദ്യോഗസ്ഥരുടെ ദുര്‍വാശിക്കെതിരെ നിരവധി പരാതികളാണുയരുന്നത്. അതേസമയം, വിഷയത്തില്‍ കൃത്യത ഉണ്ടാക്കണമെന്ന ആര്‍.ടി ഉദ്യോഗസ്ഥരുടെ നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്നുമില്ല. വ്യഴാഴ്ച മലപ്പുറം ആര്‍.ടി ഓഫിസില്‍ ഡ്രൈവിങ് ടെസ്റ്റിനത്തെിയ കൊണ്ടോട്ടി സ്വദേശിനിയായ … Continue reading മലപ്പുറം ആര്‍.ടി.ഓഫിസില്‍ ലൈസന്‍സ് അപേക്ഷയില്‍ ‘മഫ്ത’ക്ക് നിരോധനം

ഇഗ്നോ എം.ബി.എ: 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജനുവരിയില്‍ ആരംഭിക്കുന്ന എംബിഎ പ്രോഗ്രാമിലേക്ക് ഫെബ്രുവരിയിലും ഒക്ടോബറിലും ഇഗ്‌നോ നടത്തിയ ഓപ്പണ്‍മാറ്റ് പ്രവേശന പരീക്ഷ പാസായവര്‍ക്ക് 30 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോറം, ഒന്നാം സെമസ്റ്റര്‍ ഫീസ് (ഡിഡി), ഓപ്പണ്‍ മാറ്റ് റിസള്‍ട്ട്, ഹാള്‍ ടിക്കറ്റ്, യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം മുതലായവ തെളിയിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ 30നകം ഇഗ്‌നോയുടെ വിവിധ മേഖലാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. മുസ്ലിംപെണ്‍കുട്ടികളുടെ വിദ്യഭ്യാസ സഞ്ചാരങ്ങള്‍ തിരുവനന്തപുരം മേഖലാകേന്ദ്രത്തിന്റെ വിലാസം: … Continue reading ഇഗ്നോ എം.ബി.എ: 30 വരെ അപേക്ഷിക്കാം